Friday, June 11, 2010

ഐ.സി.ടി പരിശീലനം 15/06/2010 ന് തുടങ്ങുന്നു.

മലപ്പുറം ജില്ലയിലെ എട്ടാം ക്ലാസ്സ് ഐടി അധ്യാപകര്‍ക്കായി, മൂന്നാം ഘട്ട ഐടി പരിശീലനം അടുത്ത ചൊവ്വാഴ്ച ആരംഭിക്കുന്നു. വിവിധ വിഷയങ്ങള്‍ ഐ.സി.ടി സഹായത്തോടെ പഠിപ്പിക്കാനും പരിഷ്കരിച്ച എട്ടാം ക്ലാസ്സിലെ ഐസിടി പാഠപുസ്തകം ഫലപ്രദമായി വിനിമയം ചെയ്യാനും അധ്യാപകരെ പ്രാപ്തമാക്കുന്ന പരിശീലനത്തിന്റെ അടുത്ത ബാച്ച് വിവിധ പരിശീലന കേന്ദ്രങ്ങലിലായി ജൂണ്‍ 15 മുതല്‍ ആരംഭിക്കും. മലപ്പുറം, കൊണ്ടോട്ടി, മഞ്ചേരി, മങ്കട, പെരിന്തല്‍മണ്ണ തുടങ്ങിയ ഉപജില്ലകളിലെ അധ്യാപകര്‍ക്കായി മലപ്പുറം ഡി.ആര്‍.സി, മൊറയൂര്‍ ഹൈസ്കൂള്‍, ഗേള്‍സ് ഹൈസ്കൂള്‍ മഞ്ചേരി, മക്കരപറമ്പ ഹൈസ്കൂള്‍ , താഴേക്കോട് ഹൈസ്കൂള്‍, എന്നീ കേന്ദ്രങ്ങളിലായാണ് പരിശീലനം നടക്കുന്നത്.

No comments:

Post a Comment