Sunday, October 31, 2010

വിക്കിപഠനശിബിരം മലപ്പുറത്ത്


മലയാളം വാരാചരണത്തോടനുബന്ധിച്ച്, നവമ്പര്‍ 6 ന് മലപ്പുറം ഐടി@സ്കൂള്‍ പ്രൊജക്ടിന്റെ ആഭിമുഖ്യത്തില്‍ മലയാളം വിക്കി പഠന ശിബിരം നടത്തുന്നു. വിക്കിപീഡിയ, വിക്കിഗ്രന്ഥശാല, വിക്കിപാഠശാല തുടങ്ങിയ പ്രമുഖ മലയാളം വിക്കി സംരംഭങ്ങളുടെ മുന്‍നിര പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ നടത്തുന്ന ഈ പഠന ശിബിരത്തില്‍ മലയാളം വിക്കി സംരംഭങ്ങളെക്കുറിച്ച് മനസ്സിലാക്കാൻ താല്പര്യമുള്ള ആര്‍ക്കും പങ്കെടുക്കാം. മലപ്പുറം സിവില്‍ സ്റ്റേഷനിലുള്ള, ഐടി@സ്കൂള്‍ ജില്ലാ റിസോഴ്സ് കേന്ദ്രങ്ങത്തില്‍ വെച്ചാണ് ഈ പഠനക്ലാസ് നടത്തുന്നത്

ഈ പരിപാടിയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കും, പരിപാടിയിൽ പങ്കെടുക്കുവാൻ രജിസ്റ്റർ ചെയ്യുന്നതിനും മലയാളം വിക്കിപീഡിയയിലെ പഠനശിബിരത്തിന്റെ താൾ സന്ദർശിക്കുക. wiki.malayalam@gmail.com എന്ന വിലാസത്തിലേക്ക് മെയിൽ അയച്ചും 0483 2731692, 9447678841 എന്നീ ഫോണ്‍ വഴിയും പരിപാടിയിലേക്ക് രജിസ്റ്റർ ചെയ്യാം. 




No comments:

Post a Comment