പുതിയ സാമ്പത്തിക ശക്തിയാകാന്‍ ഒരുങ്ങുന്ന ഇന്ത്യ, തൂപക്ക് പുതിയൊരു രൂപം നല്‍കിക്കൊണ്ട് അതിന്റെ ചിഹ്നം അടുത്തിടെ പുറത്തിറക്കി. വെബ് ലോകം ഇതിനെ വളരെ പെട്ടന്നുതന്നെ സ്വാഗതം ചെയ്തു. രൂപയുടെ ചിഹ്നം വ്യാപകമായി വെബ് സൈറ്റുകളില്‍ ഉപയോഗിക്കാനും തുടങ്ങി. കമ്പ്യൂട്ടറുകളില്‍ ടൈപ്പ് ചെയ്യാന്‍ സാധിക്കും വിധം, ഇ ചിഹ്നം "യുനികോഡ് " പോലുള്ള കമ്പ്യൂട്ടര്‍ ഫോണ്ടുകള്‍ക്കൊപ്പം ചേര്‍ക്കാന്‍ ഇനിയും കാലമെടുക്കും.
ഈ ചിഹ്നം പ്രത്യേകമായി നിങ്ങളുടെ കമ്പ്യൂട്ടറില്‍ ഉള്‍പ്പെടുത്താം. "രൂപയുടെ ചിഹ്നം" ഈ ലിങ്കില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്താം. "Rupee.ttf " എന്ന ഈ ഫയല്‍, ഫോണ്ടുകള്‍ സൂക്ഷിക്കുന്ന ( /usr/share/fonts) ഫോള്‍ഡറില്‍ നിക്ഷേപിക്കുക.
ഇനി, ഈ ചിഹ്നം ടൈപ്പു ചെയ്യുന്നതിനായി Rupee എന്ന ഫോണ്ട് തിരഞ്ഞെടുത്ത്, കീബോര്‍ഡിലുള്ള "~" കീ അമര്‍ത്തിയാല്‍ മതി.
No comments:
Post a Comment