Thursday, June 24, 2010

അലാമിക്കളി

കാസർഗോഡ്‌ ജില്ലയിലെ ചില പ്രദേശങ്ങളിലും‌ കർണാടകയിലെ മം‌ഗലാപുരം‌ പ്രദേശങ്ങളിലും‌ കണ്ടുവന്നിരുന്ന ഒരു നാടോടികലാരൂപമാണ് അലാമികളി. ഹിന്ദുമുസ്ലീം‌ മതസൗഹാർദത്തിന്റെ സ്നേഹപാഠങ്ങൾ ഉൾക്കൊള്ളുന്ന ഉദാത്തമായൊരു കലാരൂപമായിരുന്നു ഇത്‌. മുസ്‌ലിം ചരിത്രത്തിലെ ധന്യമായൊരദ്ധ്യായമാണ് കർബാലയുദ്ധം‌. അനീതിക്കെതിരേ നടന്ന ആ യുദ്ധത്തിന്റെ അനുസ്‌മരണാർത്ഥമാണ് ലോകമെമ്പാടുമുള്ള മുസ്ലീം‌ മതസ്‌ഥർ മുഹറമാഘോഷിക്കുന്നത്‌. ആ പുണ്യസ്മരണ തന്നെയാണ് അലാമികളിയിലൂടെയും‌ പുനർജനിച്ചത്‌. 


No comments:

Post a Comment